പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വർഷം തടവും പിഴയും
text_fieldsമഞ്ചേരി: പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 68കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി പത്ത് വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ചിലായിരുന്നു സംഭവം. 2015 മേയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാല്‍സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിനതടവ്, 50,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 20,000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.