ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലെ വില്ലേജുകൾ ഹൈടെക്കാകുന്നു
text_fieldsമഞ്ചേരി: ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലെ വില്ലേജുകൾ ഹൈടെക് ആകുന്നു. ഏറനാട് താലൂക്ക് ഇ-ഓഫിസ് ആയതിന് പിന്നാലെയാണ് വില്ലേജുകളും ഹൈടെക് ആകുന്നത്.
ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വില്ലേജുകൾക്ക് ഐ.ടി ഉപകരണങ്ങൾ വാങ്ങാൻ 21 ലക്ഷം രൂപ അനുവദിച്ചു. ഏറനാട് മണ്ഡലത്തിൽ 17 ലക്ഷവും മഞ്ചേരിയിൽ നാല് ലക്ഷവും രൂപയുമാണ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചത്.
മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി, നറുകര, പയ്യനാട്, തൃക്കലങ്ങോട്, എളങ്കൂർ, കാരക്കുന്ന്, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, കീഴാറ്റൂർ, നെന്മിനി, എടപ്പറ്റ എന്നീ വില്ലേജുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
ഏറനാട് മണ്ഡലത്തിലെ അകമ്പാടം, കുഴിമണ്ണ, കീഴുപറമ്പ്, വെറ്റിലപ്പാറ, ഊർങ്ങാട്ടിരി, അരീക്കോട്, കാവനൂർ, എടവണ്ണ, പെരകമണ്ണ എന്നീ വില്ലേജുകളിലേക്കും ഉപകരണങ്ങൾ വാങ്ങും. നേരത്തേ ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ വില്ലേജ് ഓഫിസുകളിൽ സൗകര്യമൊരുക്കിയിരുന്നു. ഇതിനായി ഏറനാട് താലൂക്കിലെ 23 വില്ലേജുകളിലേക്കും ഫിംഗർ പ്രിന്റ് സ്കാനർ വിതരണം ചെയ്തു.