Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഇരുമ്പുഴിയിലെ...

ഇരുമ്പുഴിയിലെ ഇരട്ടകൾക്ക് വിജയത്തിളക്കം

text_fields
bookmark_border
ഇരുമ്പുഴിയിലെ ഇരട്ടകൾക്ക് വിജയത്തിളക്കം
cancel
camera_alt

ആ​യി​ഷ മ​ൻ​ഹ, ആ​യി​ഷ ത​ൻ​ഹ

മ​ഞ്ചേ​രി: ഭൂ​മി​യി​ലേ​ക്ക് ഒ​രു​മി​ച്ചെ​ത്തി​യ ഇ​രു​മ്പു​ഴി​യി​ലെ ഇ​ര​ട്ട​ക​ൾ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലും ത​നി​യാ​വ​ർ​ത്ത​നം. ഇ​രു​മ്പു​ഴി ചെ​റു​പോ​യി​ൽ വീ​ട്ടി​ൽ ആ​യി​ഷ ത​ൻ​ഹ (15), ആ​യി​ഷ മ​ൻ​ഹ (15) എ​ന്നി​വ​രാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി കു​ടും​ബ​ത്തി​ന് ഇ​ര​ട്ട വി​ജ​യം സ​മ്മാ​നി​ച്ച​ത്. മ​ഞ്ചേ​രി ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് ഇ​വ​ർ വി​ജ​യി​ച്ച​ത്.

ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഒ​രു​മി​ച്ച് ഒ​രേ ക്ലാ​സി​ൽ പ​ഠി​ച്ച ഇ​വ​ർ​ക്ക് ഗ്രേ​ഡി​ലും ആ ​തു​ല്യ​ത പാ​ലി​ക്കാ​നാ​യി. വ​ട​ക്കും​മു​റി എ​ൽ.​പി സ്കൂ​ൾ, തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ് യു.​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

എ​ട്ടാം ക്ലാ​സ് മു​ത​ൽ മ​ഞ്ചേ​രി ഗേ​ൾ​സ് സ്കൂ​ളി​ലെ​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ​യ​ൻ​സ് ഗ്രൂ​പ്​ എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ആ​ഗ്ര​ഹം. ഇ​രു​മ്പു​ഴി അ​ബ്​​ദു​ൽ ഗ​ഫൂ​ർ -ഹാ​രി​ഫ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. മു​ഹ​മ്മ​ദ് നി​ഹാ​ൽ സ​ഹോ​ദ​ര​നാ​ണ്.

Show Full Article
TAGS:victory twins 
News Summary - Victory for the twins
Next Story