Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഅ​ന​ധി​കൃ​ത ചെ​ങ്ക​ൽ...

അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം: 19 മി​നി ലോ​റി​ക​ളും ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി

text_fields
bookmark_border
അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം: 19 മി​നി ലോ​റി​ക​ളും ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി
cancel
camera_alt

പി​ടി​കൂ​ടി​യ മി​നി ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും

ക​ച്ചേ​രി​പ്പ​ടി സ്റ്റാ​ൻ​ഡി​ലെ​ത്തി​ച്ച​പ്പോ​ൾ

മ​ഞ്ചേ​രി: പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​നു​ പ​രി​സ​ര​ത്തെ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ​നി​ന്ന് 19 മി​നി ലോ​റി​ക​ളും ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പി​ടി​കൂ​ടി. അ​ന​ധി​കൃ​ത ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ചേ​രി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണി​ത്.

സ്റ്റേ​ഡി​യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലും പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ ത​കി​ടം മ​റി​ക്കു​ന്ന ത​ര​ത്തി​ലും ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്വാ​റി പ്ര​വ​ർ​ത്ത​നം പൊ​ലീ​സ് നി​ർ​ത്തി​വെ​പ്പി​ച്ചു. ക്വാ​റി ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ചെ​ങ്ക​ല്ല് ക​യ​റ്റി​യ​തും ലോ​ഡ് ക​യ​റ്റാ​ൻ നി​ർ​ത്തി​യി​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക്വാ​റി​ക്ക് പു​റ​ത്തു​ണ്ടാ​യി​രു​ന്ന ചി​ല വാ​ഹ​ന​ങ്ങ​ൾ പി​ഴ ഈ​ടാ​ക്കി വി​ട്ടു​ന​ൽ​കി. സ്റ്റേ​ഡി​യ​ത്തി​ന്റെ ചു​റ്റു​മ​തി​ലി​നോ​ട് ചേ​ർ​ന്ന് ഖ​ന​നം ന​ട​ത്തി​യി​രു​ന്നു. സ്ഥ​ല ഉ​ട​മ​ക​ൾ വ​ൻ തു​ക ഈ​ടാ​ക്കി​യാ​ണ് ഖ​ന​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ക്വാ​റി ന​ട​ത്തി​പ്പു​കാ​രെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brick miningUnauthorized
News Summary - Unauthorized brick mining: 19 mini lorries, two bulldozers Tku
Next Story