Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightതകർന്ന റോഡ് ടാർ...

തകർന്ന റോഡ് ടാർ ചെയ്യുന്നില്ല; തകരാത്ത റോഡിൽ ടാറിങ് നടത്തി പൊതുമരാമത്ത് അധികൃതർ

text_fields
bookmark_border
manjeri industrial road
cancel

മ​ഞ്ചേ​രി: ഒ​രു​ഭാ​ഗ​ത്ത് കാ​ല​ങ്ങ​ളാ​യി റോ​ഡ് ടാ​റി​ങ് ന​ട​ത്താ​തെ ജ​ന​ങ്ങ​ളെ പ​രീ​ക്ഷി​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് കേ​ടു​വ​രാ​ത്ത റോ​ഡ് ടാ​റി​ങ് ന​ട​ത്തി പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ. മ​ഞ്ചേ​രി​യി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് റോ​ഡാ​ണ് കേ​ടു​വ​രാ​തെ ത​ന്നെ അ​ധി​കൃ​ത​ർ ടാ​റി​ങ് ന​ട​ത്തി​യ​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം യാ​തൊ​രും ത​ക​ർ​ച്ച​യും നേ​രി​ടാ​ത്ത റോ​ഡാ​ണ് ഒ​രു രാ​ത്രി കൊ​ണ്ട് മു​ഴു​വ​നാ​യും പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. കു​ണ്ടും കു​ഴി​യും ഇ​ല്ലാ​ത്ത് റോ​ഡ് ന​ന്നാ​ക്കി​യ​തി​ൽ നാ​ട്ടു​കാ​രി​ലും അ​ദ്ഭു​ത​മു​ള​വാ​ക്കി. നേ​ര​ത്തെ ടാ​റി​ങ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ യാ​തൊ​രു കേ​ടു​പാ​ടും സം​ഭ​വി​ക്കാ​ത്ത റോ​ഡ് ടാ​റി​ങ് ന​ട​ത്തു​ന്ന​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. പ​ക​രം കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന നി​ല​മ്പൂ​ർ റോ​ഡ് ടാ​റി​ങ് ന​ട​ത്തി​യാ​ൽ അ​ത് ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മ​ഞ്ചേ​രി-​പൂ​ക്കോ​ട്ടൂ​ർ റോ​ഡ് ബി.​എം.​ബി.​സി ചെ​യ്യു​ന്ന​തി‍െൻറ ഭാ​ഗ​മാ​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഈ ​റോ​ഡും ഉ​ൾ​പ്പെ​ടു​ന്ന​ത് ഒ​രു വ​ർ​ക്ക് ആ​ണ്. ഏ​താ​നും കി​ലോ​മീ​റ്റ​ർ ഒ​ഴി​വാ​ക്കി പ്ര​വൃ​ത്തി ന​ട​ത്തി​യാ​ൽ അ​ടു​ത്ത വ​ർ​ഷം റോ​ഡ് ത​ക​ർ​ന്നാ​ൽ വീ​ണ്ടും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pwdroad
News Summary - The broken road is not tarred; Public works authorities tarring the road
Next Story