കോവിഡ് രോഗികൾക്ക് കൈത്താങ്ങായി അധ്യാപകരുടെ 'ഹൃദയമുദ്ര 2021'
text_fieldsകേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് മഞ്ചേരി മെഡിക്കൽ കോളജ് സേവന കേന്ദ്രത്തിന്
നൽകുന്ന കോവിഡ് കെയർ വാഹനം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ കൈമാറുന്നു
മഞ്ചേരി: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ കോവിഡ് മെഡിക്കൽ പ്രോജക്ട് 'ഹൃദയമുദ്ര 2021' നടപ്പാക്കുന്നു.
ആധുനിക സൗകര്യങ്ങളോടെയുള്ള കോവിഡ് ബെഡ് സജ്ജീകരണം, കോവിഡ് കെയർ വാഹനം, രക്ഷിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് വീട്, സന്നദ്ധ പ്രവർത്തകർക്ക് പ്രതിരോധ ഉപകരണങ്ങൾ നൽകൽ എന്നീ പദ്ധതികളാണ് ഹൃദയ മുദ്രയുടെ ഭാഗമായി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജ് സേവന കേന്ദ്രത്തിന് കോവിഡ് കെയർ വാഹനം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ കൈമാറി.
സേവന കേന്ദ്രം ഡയറക്ടർ ഡോ. നിഷാദ് കുന്നക്കാവ് താക്കോൽ ഏറ്റുവാങ്ങി. ടീച്ചേഴ്സ് മൂവ്മെൻറ് ജില്ല പ്രസിഡൻറ് പി. ഹബീബ് മാലിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹനീഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. നന്ദകുമാർ, ആർ.എം.ഒ ഡോ. അബ്ദുൽ ജലീൽ വല്ലാഞ്ചിറ, പൊതുപ്രവർത്തകൻ കൊടവണ്ടി ഹമീദ്, സേവന കേന്ദ്രം ചെയർമാൻ എ.ടി. ഷറഫുദ്ദീൻ, മഞ്ചേരി സബ്ജില്ല പ്രസിഡൻറ് കെ.പി. അൽതാഫ് മാസ്റ്റർ, ഹൃദയ മുദ്ര കൺവീനർ ഷംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

