Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമിനി ബൈക്ക് നിർമിച്ച്...

മിനി ബൈക്ക് നിർമിച്ച് വിദ്യാർഥികൾ

text_fields
bookmark_border
മിനി ബൈക്ക് നിർമിച്ച് വിദ്യാർഥികൾ
cancel
camera_alt

വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച മി​നി ബൈ​ക്ക്

മ​ഞ്ചേ​രി: പ​ഴ​യ ബൈ​ക്ക്​ ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മി​നി ബൈ​ക്ക് നി​ർ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. ചെ​റു​കു​ളം സ്വ​ദേ​ശി​ക​ളാ​യ കൊ​യി​ലാ​ണ്ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഫാ​ദ് (16), മു​ഹ​മ്മ​ദ് നി​ൻ​ഹാ​സ് (18), പൊ​ട്ടി​യാ​റ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മി​ദ്​​ലാ​ജ് (17), അ​ൻ​ഷി​ഫ് (17), മു​ഹ​മ്മ​ദ് സു​ഫൈ​ൽ (18) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​അ​ടി​പൊ​ളി ബൈ​ക്ക് നി​ർ​മി​ച്ച് നാ​ട്ടി​ൽ താ​ര​മാ​യ​ത്.

എ​ള​ങ്കൂ​ർ പി.​എം.​എ​സ്.​എ.​എ​ച്ച്.​എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ഫാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. സ​ഫാ​ദി​െൻറ പി​താ​വ് ഷം​സു​ദ്ദീ​നും ഇ​വ​ർ​ക്കു​വേ​ണ്ട പി​ന്തു​ണ ന​ൽ​കി. ജി.​ഐ പൈ​പ്പാ​ണ് ചേ​സി​ന് ഉ​പ​യോ​ഗി​ച്ച​ത്. പെ​ട്രോ​ൾ ശേ​ഖ​രി​ക്കു​ന്ന​തും ഇ​തി​ന​ക​ത്താ​ണ്.

പ​ഴ​യ സി.​ടി 100 ബൈ​ക്കി​െൻറ എ​ൻ​ജി​നും ട​യ​റും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം നി​ർ​മി​ച്ച​ത്. സൈ​ക്കി​ളി​െൻറ സീ​റ്റ് ത​ന്നെ​യാ​ണ് ഒ​രാ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റു​ന്ന ൈബ​ക്കി​നും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ​ഫാ​ദ് ത​ന്നെ​യാ​ണ് വെ​ൽ​ഡി​ങ് ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്. 20 ദി​വ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 8000 രൂ​പ ചെ​ല​വ് വ​ന്നു. പെ​ട്രോ​ളി​ലാ​ണ് വാ​ഹ​നം ഓ​ടു​ന്ന​ത്.

ഏ​റെ നാ​ള​ത്തെ സ്വ​പ്ന​മാ​ണ് പൂ​ർ​ത്തി​യാ​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഓ​ഫ് റോ​ഡ് ജീ​പ്പ് നി​ർ​മി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ഭാ​രി​ച്ച ചെ​ല​വ് വ​രു​മെ​ന്ന് ഓ​ർ​ത്ത​തോ​ടെ ബൈ​ക്ക് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​രാ​ണ് വാ​ഹ​നം കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നു​മാ​യി സ​ഫാ​ദി​െൻറ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsbike
News Summary - Students building mini bike
Next Story