Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേലാക്കത്ത് തെരുവുനായ് ആക്രമണം

text_fields
bookmark_border
മൂന്നുപേർക്ക് കടിയേറ്റു
മേലാക്കത്ത് തെരുവുനായ് ആക്രമണം
cancel

മഞ്ചേരി: മേലാക്കത്ത് തെരുവു നായ്ക്കളുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് നായ്ക്കൾ ഭീതിപരത്തിയത്. മേലാക്കത്ത് വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന ദമ്പതികൾക്കാണ് ആദ്യം കടിയേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തൊട്ടുപിന്നാലെ കാൽനടയാത്രക്കാരന് കടിയേറ്റു. കാളികാവ് ക്ഷേത്രം റോഡിലൂടെ എത്തിയ വാഹനങ്ങൾക്ക് നേരെയും നായ്ക്കൾ തിരിഞ്ഞു. എക്സൈസ് ഓഫിസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പാണ് ഇവയുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. മലപ്പുറം റോഡ്, മെഡിക്കൽ കോളജ് പരിസരം, ഡോക്ടേഴ്സ് കോളനി എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ കൂട്ടമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുള്ളമ്പാറയിൽ മൂന്ന് അലങ്കാരക്കോഴികളെ നായ്ക്കൾ കടിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stray dog menace
Next Story