സംസ്ഥാന വന്യജീവി ഫോട്ടോഗ്രഫി അവാർഡ്: മഞ്ചേരി സ്വദേശിക്കും നേട്ടം
text_fieldsഅവാർഡിന് അർഹമായ ചിത്രം, ഇൻസൈറ്റിൽ ശബരി ജാനകി
മഞ്ചേരി: സംസ്ഥാന വന്യജീവി ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മഞ്ചേരിക്കും അഭിമാനിക്കാം. മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയാണ് കൺസോലേഷൻ പ്രൈസിലൂടെ നേട്ടം കൈവരിച്ചത്. മൂന്നാർ മലനിരകളിലൂടെ വരിവരിയായി നടന്നുപോകുന്ന അമ്പതോളം കാട്ടുപോത്തുകളുടെ ചിത്രമാണ് ശബരി ജാനകിയെ അവാർഡിനർഹനാക്കിയത്. ലണ്ടൻ ആസ്ഥാനമായ നാച്വറൽ ഹിസ്റ്ററിക് മ്യൂസിയം സംഘടിപ്പിക്കുന്ന വേൾഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ഇയർ മത്സരത്തിന്റെ കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റാണ് ശബരി.
സാങ്ച്യറി ഏഷ്യ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ ഭാര്യ സബിനയും മക്കളായ നമികയും നന്ദയും പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

