സംസ്ഥാന റവന്യൂ അവാർഡ്; മികച്ച വില്ലേജ് ഓഫിസർ നാരായണൻകുട്ടി
text_fieldsനാരായണൻകുട്ടി
മഞ്ചേരി: ഈ വർഷത്തെ സംസ്ഥാന റവന്യൂ അവാർഡിൽ തിളങ്ങി തൃക്കലങ്ങോട്. മികച്ച വില്ലേജ് ഓഫിസർ പുരസ്കാരത്തിന് തൃക്കലങ്ങോട് വില്ലേജിലെ കെ. നാരായണൻകുട്ടി അർഹനായി. വില്ലേജിലെത്തുന്നവർക്ക് സമയബന്ധിതമായി സേവനങ്ങൾ നൽകി. അപേക്ഷകൾ അതിവേഗം തീർപ്പാക്കി മികച്ച പ്രവർത്തനം കാഴ്ചവെച്ചു.
കഴിഞ്ഞ ഒന്നര വർഷമായി തൃക്കലങ്ങോട് വില്ലേജിൽ സേവനം ചെയ്തുവരികയാണ്. ആനക്കയം വില്ലേജ്, ഗ്രീൻഫീൽഡ് ദേശീയപാത ഓഫിസിൽ റവന്യൂ ഇൻസ്പെക്ടറായും ജോലി ചെയ്തു. ഇത് ആദ്യമായാണ് നാരായണൻകുട്ടിക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ: രഞ്ജന (അധ്യാപിക, പാണക്കാട് ഡി.യു.എച്ച്.എസ്.എസ്). ഗൗതം നാരായണയൻ, ഋഷികേശ് നാരായണൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

