സർഗോത്സവം സംഘടിപ്പിച്ചു
text_fieldsമഞ്ചേരി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും പന്തല്ലൂർ പൊതുജന വായനശാലയുടെയും കുട്ടിക്കൂട്ടം ബാലവേദിയുടെയും ആഭിമുഖ്യത്തിൽ സർഗോത്സവം നടത്തി. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് മത്സരങ്ങൾ നടത്തിയത്. കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, കഥാപ്രസംഗം, മോണോ ആക്ട്, പ്രസംഗം, ആസ്വാദനക്കുറിപ്പ്, കഥാപാത്ര നിരൂപണം, കഥാചിത്രീകരണം, കാർട്ടൂൺ രചന, ഉപന്യാസ രചന, കഥാരചന, കവിതരചന, നാടൻപാട്ട്, ലഘുനാടകം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
സർഗോത്സവം എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റി അംഗം പി. നാരായണൻ അധ്യക്ഷതവഹിച്ചു. ഐ.പി. ബാബു, പി. ജയരാജൻ, പി.പി. മുരളീധരൻ, ഒ.കെ. ഷിബു, കെ. ഇന്ദിര എന്നിവർ സംസാരിച്ചു. പി.പി. രാജേന്ദ്ര ബാബു സ്വാഗതവും കെ.പി. ഫൗസിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

