സഹോദയ ഇംഗ്ലീഷ് ഫെസ്റ്റ്: തിരൂർ ബെഞ്ച്മാർക്സ് ഇൻറർനാഷനൽ സ്കൂൾ ചാമ്പ്യൻമാർ
text_fieldsസഹോദയ ഇംഗ്ലീഷ് ഫെസ്റ്റിൽ ഓവറോൾ ചാമ്പ്യൻമാരായ തിരൂർ ബെഞ്ച്മാർക്സ്
ഇൻറർനാഷനൽ സ്കൂളിന് സഹോദയ പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ ട്രോഫി നൽകുന്നു
മഞ്ചേരി: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൻ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് മഞ്ചേരി ബെഞ്ച്മാർക്സ് ഇൻർനാഷനൽ സ്കൂളിൽ സമാപിച്ചു. 165 പോയൻറുകൾ കരസ്ഥമാക്കി തിരൂർ ബെഞ്ച്മാർക്സ് ഇൻറർനാഷനൽ സ്കൂൾ ഓവറോൾ കിരീടം നേടി. 141 പോയൻറ് നേടി മഞ്ചേരി ബെഞ്ച്മാർക്സ് ഇൻറർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും 111 പോയൻറ് നേടി മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. മഞ്ചേരി യൂനിറ്റി വനിത കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എ.കെ. ഷാഹിന മോൾ ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ല പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബെഞ്ച്മാർക്സ് മാനേജിങ് ട്രസ്റ്റി സി.സി ഉസ്മാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ നാസർ, പി. ഹരിദാസ്, പി. നിസാർഖാൻ, സോണി ജോസ്, ടിന ഖലീം കുരിക്കൾ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സഹോദയ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോജി പോൾ ഉദ്ഘാടനം ചെയ്തു. സഹോദയ വൈസ് പ്രസിഡൻറ് ഹഫ്സ കാരാടാൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കോയമ്പത്തൂർ എസ്.എൻ.എസ് അക്കാദമി പ്രിൻസിപ്പൽ ഷീജ ജയകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഭാരവാഹികളായ എം. അബ്ദുൽ നാസർ, കെ. ഉണ്ണികൃഷ്ണൻ, സോണി ജോസ്, എം. ജൗഹർ, പി. നിസാർഖാൻ, ഡോ. സി.കെ.എം. ഷിബിലി, പി. ഹരിദാസ്, സുഭാഷ് പുളിക്കൽ, ശില്പ ജോണി എന്നിവർ സംസാരിച്ചു.

