പച്ചക്കറി വിലയിൽ ആശ്വാസം
text_fieldsRepresentational Image
മഞ്ചേരി: ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് കൈപൊള്ളില്ല. പച്ചക്കറി വിലയിൽ നേരിയ ആശ്വാസം. കഴിഞ്ഞ ഒരാഴ്ചക്കിടെ വലിയ വിലക്കയറ്റം ഉണ്ടായിട്ടില്ല. വലിയ ഉള്ളിക്കും തക്കാളിക്കും വില കുറയുകയും ചെയ്തു. വെളുത്തുള്ളി, ഇഞ്ചി എന്നിവക്ക് മാത്രമാണ് ചെറിയ തോതിൽ വില വർധിച്ചത്. വലിയ ഉള്ളി കഴിഞ്ഞദിവസം കിലോഗ്രാമിന് 50 ആയിരുന്നു. ഇത് ഇന്നലെ 40 ആയി കുറഞ്ഞു. തക്കാളി 40ൽനിന്നും 30 ആയി. വെളുത്തുള്ളി 260 ആണ് വില. ഇഞ്ചി 120ൽ എത്തി. ക്യാരറ്റ്, വെള്ളരി, കയ്പ എന്നിവക്കും വിലയിടിവുണ്ടായത് വീട്ടമ്മമാർക്ക് ആശ്വാസം പകരും. വെണ്ട -50, ഉരുളക്കിഴങ്ങ് -30, പയർ -50, ക്യാരറ്റ് -20 എന്നിങ്ങനെയാണ് മഞ്ചേരിയിലെ വില. വില കുറഞ്ഞതോടെ കച്ചവടം വർധിച്ചതായും വ്യാപാരികൾ പറഞ്ഞു.

