മഞ്ചേരി മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് നിയമനം; അഭിമുഖത്തിനെത്തിയത് നാനൂറിലധികം പേർ
text_fieldsതൊഴിലിനായി, ജീവിക്കാനായി...മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനത്തിനുള്ള അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികൾ
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് ഉദ്യോഗാർഥികളുടെ തിരക്ക്. 450 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഭിമുഖത്തിനെത്തിയത്.
ഉദ്യോഗാർഥികളുടെ തിരക്ക് കാരണം ആശുപത്രിയിൽ നടത്താറുള്ള അഭിമുഖം പ്രിൻസിപ്പൽ ഓഫിസ് ബ്ലോക്കിലാണ് നടന്നത്. ആദ്യം ടോക്കൺ നൽകി രജിസ്ട്രേഷൻ നടത്തി.
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് റാങ്ക് പട്ടിക തയാറാക്കുക. ദിവസവേതന നിയമനത്തിന് ജി.എൻ.എം അല്ലെങ്കിൽ ബി.എസ്സി നഴ്സിങ് കോഴ്സാണ് യോഗ്യത. കേരള നഴ്സിങ് കൗൺസിലിെൻറ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പട്ടികയിൽനിന്ന് ഒഴിവിനനുസരിച്ച് നിയമനം നൽകും. നഴ്സിങ് അസിസ്റ്റൻറ് നിയമനത്തിനായുള്ള അഭിമുഖം നവംബർ 25നും േഡറ്റ എന്ട്രി ഓപറേറ്റര് 27നും ഡയാലിസിസ് ടെക്നീഷ്യന് 30നും നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

