Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഇ​നി...

ഇ​നി പ​ട്ടി​ണി​ക്കാ​രി​ല്ലാ​ത്ത മ​ഞ്ചേ​രി

text_fields
bookmark_border
ഇ​നി പ​ട്ടി​ണി​ക്കാ​രി​ല്ലാ​ത്ത മ​ഞ്ചേ​രി
cancel
camera_alt

മ​ഞ്ചേ​രി​യി​ൽ ‘അ​മൃ​ത് ല​ഞ്ച് ബോ​ക്സ്’ പ​ദ്ധ​തി അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​രി: വി​ശ​ക്കു​ന്ന​വ​ർ​ക്ക് അ​ന്ന​മൊ​രു​ക്കി രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ. രാ​ജീ​വ് ഗാ​ന്ധി​യു​ടെ 77ാം ജ​ന്മ​വാ​ർ​ഷി​ക ഉ​പ​ഹാ​ര​മാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ലു​ള്ള ബ​സ്​ സ്​​​റ്റോ​പ്പി​ലാ​ണ്​ 'അ​മൃ​ത് ല​ഞ്ച് ബോ​ക്സ്' ഒ​രു​ക്കി​യ​ത്.

ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള ആ​ർ​ക്കും ഇ​തി​ൽ​നി​ന്ന്​ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ക​ഴി​ക്കാം. മൂ​ന്ന് മാ​സം​കൊ​ണ്ട് 14 ജി​ല്ല​ക​ളി​ലാ​യി 77 ല​ഞ്ച് ബോ​ക്സു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു ഭ​ക്ഷ​ണം സ്പോ​ൺ​സ​ർ ചെ​യ്യാ​ൻ 30 രൂ​പ​യാ​ണ്​ ചെ​ല​വ്.

അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​ഷീ​ദ് പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ഡ്വ. പ്രേ​മ രാ​ജീ​വ്, രാ​ജ​ൻ പ​രു​ത്തി​പ്പ​റ്റ, അ​ഡ്വ. വി.​പി. വി​പി​ൻ​നാ​ഥ്, അ​ത്തി​മ​ണ്ണി​ൽ ബാ​പ്പു​ട്ടി, നാ​ണി​പ്പ മം​ഗ​ല​ശ്ശേ​രി, കെ. ​യൂ​സു​ഫ്, പി. ​ഷം​സു​ദ്ദീ​ൻ, ജോ​സ​ഫ് ഡേ​വി​ഡ്, ജാ​ഫ​ർ മു​ള്ള​മ്പാ​റ, ഫാ​സി​ൽ പ​റ​മ്പ​ൻ, അ​ക്ത​ർ സാ​ലി​ഹ്, അ​ബി മേ​ലാ​ക്കം, നാ​സ​ർ ബ​ഷീ​ർ, ഷി​ബി​ൻ മു​ഹ​മ്മ​ദ്, ഹ​സ്ക​ർ പി​ലാ​ക്ക​ൽ, മ​ണി കി​ഴ​ക്കേ​ക്കു​ന്ന് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjeryamruth lunch box
News Summary - rajeev youth foundation fixed amruth lunch box near manjery medical college
Next Story