Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right...

മ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി

text_fields
bookmark_border
private bus service
cancel

മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി മ​ർ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച മു​ത​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. ബ​സ് ജീ​വ​ന​ക്കാ​രു​ടെ പെ​ട്ടെ​ന്നു​ള്ള സ​മ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ക​ട​ന്ന​മ​ണ്ണ​യി​ലാ​ണ് മ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലോ​ടു​ന്ന ഹ​യ​മോ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്ന​മ​ണ്ണ കൊ​ണ്ട​പു​റ​ത്ത് യ​ദു​കൃ​ഷ്ണ​ന് (27) മ​ർ​ദ​ന​മേ​റ്റ​ത്. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​യി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച മു​ത​ൽ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കീ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ബ​സ് സ​ർ​വി​സ് തു​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ബ​സി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തൊ​ട്ടു​പി​റ​കി​ൽ ബ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യും സ​മ​യം വൈ​കി​യ​തി​നാ​ൽ ബോ​ർ​ഡ് മാ​റ്റി​വെ​ച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ പോ​കു​ക​യാ​യി​രു​ന്ന ബ​സ് ത​ട​ഞ്ഞാ​ണ് മ​ർ​ദി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private busMancheri-Perinthalmanna route
News Summary - Private buses to start operation on Mancheri-Perinthalmanna route Tatty
Next Story