മഞ്ചേരി മെഡിക്കൽ കോളജിന് മുന്നിൽ 'പിച്ചച്ചട്ടി' സമരം
text_fieldsമഞ്ചേരി മെഡിക്കൽ കോളജിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ ‘പിച്ചച്ചട്ടി’ സമരം
മഞ്ചേരി: സർക്കാർ ആശുപത്രികളിൽ എ.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് കോവിഡാനന്തര ചികിത്സക്ക് പണമീടാക്കാനുള്ള സർക്കാർ ഉത്തരവിനെതിരെയും പാവപ്പെട്ട രോഗികളെ പിഴിഞ്ഞെടുക്കുന്ന സർക്കാറിെൻറ തെറ്റായ നയത്തിനെതിരെയും മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളജിന് മുന്നിൽ 'പിച്ചച്ചട്ടി' സമരം നടത്തി.
മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷബീർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡൻറ് ജോമേഷ് തോമസ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിമാരായ ഇ.കെ. അൻഷിദ്, ഷംലിക് കുരിക്കൾ, മഹ്റൂഫ് പട്ടർക്കുളം, ഷൈജൽ ഏരിക്കുന്നൻ, ഫൈസൽ പാലായി, ബിനു ബാഷിദ്, റിനോ കുര്യൻ, സാംജിത് പാലായി, മുനവ്വർ പാലായി, മുഹസിൻ നറുകര, ഷിബിലി നറുകര, ഷീന മേലാക്കം, ജിജി പുല്ലഞ്ചേരി, സുലൈമാൻ പാമ്പാടി, റിഷാദ് നറുകര, ഷമീം നെല്ലിക്കുത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

