Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമെ​ഡി​ക്ക​ൽ കോ​ള​ജി​ൽ...

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പുതിയ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചു; എം.​ആ​ർ.​ഐ സ്കാ​നി​ങ് പൂ​ർ​ണ​തോതിലേക്ക്

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പുതിയ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചു;  എം.​ആ​ർ.​ഐ സ്കാ​നി​ങ് പൂ​ർ​ണ​തോതിലേക്ക്
cancel

മ​ഞ്ചേ​രി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 750 കെ.​വി.​എ ശേ​ഷി​യു​ള്ള പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചു. ആ​ശു​പ​ത്രി നേ​രി​ട്ടി​രു​ന്ന വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന​തി​നാ​യാ​ണ് ന​ട​പ​ടി. അ​ത്യാ​ധു​നി​ക എം.​ആ​ർ.​ഐ സ്കാ​നി​ങ് യ​ന്ത്ര​ത്തി​ന്റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ബി​ൾ പ​രി​ശോ​ധ​ന​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രാ​ഴ്ച​ക്ക​കം ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​മീ​ഷ​ൻ ചെ​യ്യും. ഇ​തോ​ടെ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വാ​തെ കി​ട​ന്നി​രു​ന്ന എം.​ആ​ർ.​ഐ സ്കാ​നി​ങ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര​മാ​യ റേ​ഡി​യോ​ള​ജി സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ൻ 1.38 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ സ്കാ​നി​ങ് വി​ഭാ​ഗ​ത്തി​ന് പു​റ​മെ, ആ​ശു​പ​ത്രി​യി​ലെ ആ​കെ​യു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും പൂ​ർ​ണ​മാ​യും ത​ട​സ്സ​ര​ഹി​ത​മാ​കും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക എം.​ആ​ർ.​ഐ സ്കാ​നി​ങ് യൂ​നി​റ്റ് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വോ​ൾ​ട്ടേ​ജ് ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി സം​വി​ധാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcareMedical CollgeMRI Scan
News Summary - New Transformer Installed at Medical College; MRI Scanning to Reach Full Capacity
Next Story