Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightന​വ​കേ​ര​ള സ​ദ​സ്സ്:...

ന​വ​കേ​ര​ള സ​ദ​സ്സ്: ബ​സി​ന് പ്ര​വേ​ശി​ക്കാ​ൻ സ്കൂൾ മൈതാന മതിൽ പൊളിച്ചു

text_fields
bookmark_border
ന​വ​കേ​ര​ള സ​ദ​സ്സ്: ബ​സി​ന് പ്ര​വേ​ശി​ക്കാ​ൻ   സ്കൂൾ മൈതാന മതിൽ പൊളിച്ചു
cancel
camera_alt

ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി മ​ഞ്ചേ​രി ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

മൈ​താ​ന മ​തി​ൽ പൊ​ളി​ച്ച​പ്പോ​ൾ

മ​ഞ്ചേ​രി: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി സ്കൂ​ൾ മൈ​താ​ന​ത്തി​ന്റെ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചു. മ​ഞ്ചേ​രി മ​ണ്ഡ​ലം​ത​ല സ​ദ​സ്സി​ന്റെ വേ​ദി​യാ​യ ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്തി​ന്റെ ചു​റ്റു​മ​തി​ലാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ മൂ​ന്ന് ​​ഗേ​റ്റു​ക​ളു​ണ്ടെ​ങ്കി​ലും മ​ന്ത്രി​മാ​ർ സ​ഞ്ച​രി​ക്കു​ന്ന ബ​സി​ന് പ്ര​വേ​ശി​ക്കാ​നാ​യാ​ണ് മ​തി​ൽ പൊ​ളി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മ​തി​ൽ പൊ​ളി​ച്ച​തി​നെ​തി​രെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. ഗ്രൗ​ണ്ടി​ലെ ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ ന​ന്നാ​ക്കാ​നു​ള്ള ശ്ര​മ​വും ഇ​തി​നൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. കാ​ല​ങ്ങ​ളാ​യി സ​ർ​ക്കാ​ർ, ഇ​ത​ര പ​രി​പാ​ടി​ക​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കാ​റു​ണ്ട്. ആ​ദ്യ​മാ​യാ​ണ് മ​തി​ൽ പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. അ​ടു​ത്ത ബു​ധ​നാ​ഴ്ച​യാ​ണ് ന​വ​കേ​ര​ള സ​ദ​സ്സ്. അ​​തേ​സ​മ​യം, പ​രി​പാ​ടി​ക്ക് ശേ​ഷം മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demolishedMalappuramNava Kerala SadasSchool Ground Wall
News Summary - Nava Kerala Sadass: to enter the bus The school ground wall was demolished
Next Story