ദേശീയ ജൂനിയർ വുഷു മീറ്റിന് പൂക്കൊളത്തൂരിെൻറ കുട്ടികൾ
text_fieldsനിഷാന, ജുബിൻ
മഞ്ചേരി: പഞ്ചാബിലെ ജലന്ധറിൽ 20 മുതൽ 25 വരെ നടക്കുന്ന ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികൾ മത്സരിക്കും.
പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ പി.സി. റുക്സീന ജുബിൻ 56 കിലോഗ്രാം വിഭാഗത്തിലും, പ്ലസ് ടു കോമേഴ്സ് വിദ്യാർഥിനിയായ കെ. നിഷാന 54 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിക്കുക. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയാണ് ഇരുവരും ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.
കഴിഞ്ഞ രണ്ട് വർഷവും ദേശീയ ജൂനിയർ വുഷു മീറ്റിലും റുക്സീന ജുബിൻ കേരളത്തിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിരുന്നു.മൂന്നാം തവണയാണ് ഈ മിടുക്കി കേരളത്തിന് വേണ്ടി മത്സരിക്കുന്നത്. 2019ൽ പഞ്ചാബിൽ നടന്ന സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ നിഷാനയും കേരളത്തിന് വേണ്ടി മത്സരിച്ചിട്ടുണ്ട്. തൃപ്പനച്ചി പാലക്കാട് സ്വദേശി സൈനുദ്ദീെൻറ മകളാണ് നിഷാന. കുഴിയംപറമ്പ് പൈക്കാട്ട് ചാലി അഷ്റഫിെൻറ മകളാണ് റുക്സീന ജുബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

