വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം
text_fieldsമഞ്ചേരി: നിരവധി വിദ്യാർഥികൾക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഇതോടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് അടച്ചിടാൻ നിർദേശം നൽകിയത്. കഴിഞ്ഞ മാസം മുതലാണ് കുട്ടികളിൽ രോഗം ബാധിച്ചത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികൾക്കാണ് രോഗബാധ.
ഒന്നോ രണ്ടോ കുട്ടികൾക്കാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീട് മറ്റുകുട്ടികളിലേക്ക് പടരുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു.
ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് രോഗം പടരാതിരിക്കാനാണ് ക്ലാസുകൾ നിർത്തിവെച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രോഗം ഭേദമാകാൻ രണ്ടാഴ്ച വരെ സമയമെടുക്കും. രോഗബാധയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതർ നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

