മഞ്ചേരി മെഡിക്കൽ കോളജിൽ മൊബൈൽ മോഷണം
text_fieldsമഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൊബൈൽ മോഷ്ടിച്ചയാളുടെ സി.സി.ടി.വി ദൃശ്യം
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു. ഇരുമ്പുഴി സ്വദേശി പാലേപടിയൻ നെടുംകുളത്ത് നൗഷാദിന്റെ 20,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം.
നൗഷാദിന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് കൂട്ടിരിക്കാനെത്തിയ നൗഷാദ് ആശുപത്രി വരാന്തയിലെ കസേരയിൽ ഉറങ്ങുന്നതിനിടെയാണ് പാൻറും ടീ ഷർട്ടും ധരിച്ചെത്തിയ യുവാവ് മോഷണം നടത്തിയത്.
വരാന്തയിലൂടെ ഏറെനേരം നടന്ന ശേഷമാണ് ഇയാൾ ഫോൺ എടുക്കുന്നതെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമാണ്. മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

