മെഡി. കോളജിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിശോധന
text_fieldsമഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ദേശീയ ദുരന്ത നിവാരണസേന
പരിശോധനക്കെത്തിയപ്പോൾ
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ദേശീയ ദുരന്ത നിവാരണസേന പരിശോധന നടത്തി. ടീം കമാൻഡർ സഞ്ജയ് സിങ്, എസ്.പ്രശാന്ത്, വി.വിശാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ സേന വിലയിരുത്തി. ദുരന്തം നേരിട്ടാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്ര രോഗികളെ ഉൾക്കൊള്ളുമെന്നും എന്തെല്ലാം സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കേണ്ടി വരുമെന്നും വിലയിരുത്തി.
ആശുപത്രിയിലെ പ്ലാന്റിൽ നിന്ന് ലഭ്യമാകുന്ന ഓക്സിന്റെ തോത്, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം, ആംബുലൻസ് സൗകര്യങ്ങൾ, വാർഡുകളിലെ സൗകര്യങ്ങൾ, കിടക്കകളുടെ എണ്ണം തുടങ്ങിയവ സേന പരിശോധിച്ചു. വർഷക്കാലത്ത് ദുരന്തങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഏകോപിക്കുന്നതിന്റെ ഭാഗമായാണ് സേന ജില്ലയിൽ എത്തിയത്.

