Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമ​ഞ്ചേ​രി...

മ​ഞ്ചേ​രി അ​ഗ്നിര​ക്ഷാ​സേ​ന​ക്ക് ഒരുക്കുന്നു, സ്വ​ന്തം കെ​ട്ടി​ടം

text_fields
bookmark_border
construction
cancel
camera_alt

മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ൾ

മ​ഞ്ചേ​രി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് നി​ർ​മി​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്റ്സ്ഥ​ല​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം.

ഗ്രൗ​ണ്ട് ഫ്ലോ​റും ര​ണ്ട് നി​ല​യും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് രൂ​പ ക​ൽ​പ​ന ചെ​യ്ത​ത്. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് താ​ഴ​ത്തെ നി​ല​യും ഒ​ന്നാം നി​ല​യും നി​ർ​മി​ക്കും. ഇ​തി​ലെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​ക്കും. പി​ന്നീ​ട് ര​ണ്ടാം നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ര​ണ്ടാം​നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക അ​നു​വ​ദി​ക്കാ​ൻ കാ​ത്തി​രു​ന്നാ​ൽ കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ലാ​ണ് ഒ​ന്നാം​നി​ല വ​രെ​യു​ള്ള പ്ര​വൃ​ത്തി ഇ​പ്പോ​ൾ തു​ട​ങ്ങു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കാ​യി നി​ലം ഒ​രു​ക്കി. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ഉ​ട​നെ​ത​ന്നെ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ പ​റ​ഞ്ഞു. 2016 മു​ത​ൽ ന​ഗ​ര​സ​ഭ​യു​ടെ ക​ച്ചേ​രി​പ്പ​ടി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലാ​ണ് അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionBuildingMalappuram News
News Summary - Manjeri prepares fire brigade own building
Next Story