മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ പ്രവേശന കവാടം സമർപ്പിച്ചു
text_fieldsമഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ അഡ്വ. എം. ഉമ്മറിന്റെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് 4.50 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവേശനകവാടം നിർമിച്ചത്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവ്, പി.ടി.എ പ്രസിഡന്റ് എൻ.ടി. ഫാറൂഖ്, പ്രിൻസിപ്പൽ എം. അലി, പ്രധാനാധ്യാപകൻ കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് റോഡിൽ നഗരസഭ ഓഫിസിന് എതിർവശത്താണ് പുതിയ പ്രവേശന കവാടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

