മലപ്പുറം ജില്ല സ്കൂൾ ശാസ്ത്രോത്സവം മഞ്ചേരിയിൽ
text_fieldsമഞ്ചേരിയിൽ നടക്കുന്ന ജില്ല ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗം യു.എ. ലത്തീഫ്
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മഞ്ചേരിയിൽ നടക്കും. ശാസ്ത്ര-പ്രവൃത്തി പരിചയ മേള മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലും ഗണിത ശാസ്ത്രമേള തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലും ഐ.ടി മേള ബോയ്സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ഗേൾസ് എച്ച്.എസ്.എസിലുമാണ് നടക്കുക.
എച്ച്.എം.വൈ.എച്ച്.എസ്.എസിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗം യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, നഗരസഭ ഉപാധ്യക്ഷൻ വി.പി. ഫിറോസ്, മഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ സി. സക്കീന, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേശ് കുമാർ, എസ്.എസ്.കെ കോഓഡിനേറ്റർ കെ. രത്നാകരൻ, ആർ.ഡി.ഡി മനോജ് കുമാർ, കെ.എം. അബ്ദുല്ല, വി. കുഞ്ഞിമൊയ്ദീൻ കുട്ടി, മഞ്ചേരി എ.ഇ.ഒ എസ്. സുനിത, ബി.പി.സി എം.പി. സുധീർ ബാബു, സ്കൂൾ പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ എം. അൻവർ ഷക്കീൽ, പി.ടി.എ പ്രസിഡന്റ് സക്കീർ വല്ലാഞ്ചിറ, മരുന്നൻ സാജിദ് ബാബു എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: യു.എ. ലത്തീഫ് എം.എൽ.എ (ചെയർ.), ഡി.ഡി.ഇ കെ.പി. രമേശ് കുമാർ (കൺ.) വി.പി. ഫിറോസ് (വർക്കിങ് ചെയർ.), ഡി.ഇ.ഒ സൈതലവി (ട്രഷ.). വിവിധ അധ്യാപക സംഘടന പ്രതിനിധികളും ജനപ്രതിനിധികളും പ്രധാനാധ്യാപകരും സഹ ഭാരവാഹികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

