Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരി നഗരത്തിൽ വൻ...

മഞ്ചേരി നഗരത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
മഞ്ചേരി നഗരത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം
cancel
camera_alt

അ​ഗ്​​നി​ര​ക്ഷാ​സേ​ന തീ​യ​ണ​ക്കു​ന്നു

മ​ഞ്ചേ​രി: പ​ഴ​യ ബ​സ് സ്​​റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള മ​ഞ്ചേ​രി​യി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചോ​ല ഉ​മ്മ​റി​െൻറ ബേ​ബി സ്​​റ്റോ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. പ​ല​ച​ര​ക്ക്, സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളു​ടെ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​മാ​ണി​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്​ മ​റ്റ്​ മു​റി​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ബി​രി​യാ​ണി സാ​ധ​ന​ങ്ങ​ൾ, അ​രി​ച്ചാ​ക്കു​ക​ൾ, ഉ​പ്പ്, വെ​ളി​ച്ച​ണ്ണ, ഓ​യി​ൽ, ക​ട​ലാ​സ് പ്ലേ​റ്റ്, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ഷ​ട്ട​റു​ക​ളും ത​ക​ർ​ന്നു. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മ​ല്ല.

ചി​ല മു​റി​ക​ൾ പ്ര​ത്യേ​കം വേ​ർ​തി​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ തീ​പ​ട​രു​ന്ന​ത് വേ​ഗ​ത്തി​ലാ​യി. ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഒ​ന്നാം​നി​ല പൂ​ര്‍ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലേ​ക്കും തീ​പ​ട​രു​മെ​ന്നാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ എ​ടു​ത്തു​മാ​റ്റി. വൈ​ദ്യു​തി ലൈ​നി​ലേ​ക്കും തീ​പ​ട​ര്‍ന്ന​തോ​ടെ ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​ടെ ഓ​ഫി​സും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​ഞ്ചേ​രി, മ​ല​പ്പു​റം, തി​രു​വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ളെ​ത്തി മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്താ​ണ് തീ​ണ​ച്ച​ത്. സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും ഡ്രൈ​വ​ര്‍മാ​രും സി​ഫി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjerifire
News Summary - Large fire breaks out in Manjeri Loss of lakhs
Next Story