Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightആനക്കയം സഹകരണ ബാങ്കിൽ...

ആനക്കയം സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം; സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു

text_fields
bookmark_border
ആനക്കയം സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം; സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
cancel
camera_alt

നി​ക്ഷേ​പ​ക​ർ ആ​ന​ക്ക​യം ബാ​ങ്കി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

മ​ഞ്ചേ​രി: ആ​ന​ക്ക​യം സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് പ​ണം ന​ഷ്​​ട​മാ​യ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം. അ​ട​ച്ച പ​ണം തി​രി​ച്ചു​ന​ല്‍കാ​മെ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം ര​ണ്ടു വ​ര്‍ഷം ക​ഴി​ഞ്ഞി​ട്ടും പാ​ലി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് 30ഓ​ളം പേ​ർ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ ബാ​ങ്കി​ലെ​ത്തി​യ​ത്. ചി​ല​ര്‍ ബാ​ങ്കി​നു​ള്ളി​ല്‍ ക​യ​റി സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പു​റ​ത്ത് കു​ത്തി​യി​രി​പ്പ് സ​മ​ര​വും ന​ട​ത്തി. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും ജി​ല്ല ക​ല​ക്ട​റോ സ​ഹ​ക​ര​ണ ജോ​യ​ൻ​റ് ര​ജി​സ്ട്രാ​റോ ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നി​ക്ഷേ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​രി സി.​ഐ സി. ​അ​ല​വി സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ജീ​വ​ന​ക്കാ​രും നി​ക്ഷേ​പ​ക പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി.

ശ​നി​യാ​ഴ്ച ബാ​ങ്ക് ഭ​ര​ണ​സ​മി​തി കൂ​ടി​യ ശേ​ഷം വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്.

2018ൽ ​ആ​റ​ര കോ​ടി​യോ​ളം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി​യാ​ണ് ബാ​ങ്കി​ൽ ന​ട​ന്ന​ത്. 232 നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ പ​ല​പ്പോ​ഴാ​യി വാ​ങ്ങി​യ പ​ണം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ പാ​സ്ബു​ക്കി​ല്‍ തു​ക രേ​ഖ​പ്പെ​ടു​ത്തു​ക​യും വ്യാ​ജ​ര​സീ​ത് ന​ൽ​കു​ക​യും ചെ​യ്​​താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ബാ​ങ്കി​ലെ യു.​ഡി ക്ല​ര്‍ക്ക് കെ.​വി. സ​ന്തോ​ഷ്‌​കു​മാ​റി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ​ന്തോ​ഷി​െൻറ പേ​രി​ലു​ള്ള ഭൂ​മി ബാ​ങ്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് വി​ൽ​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പി​െൻറ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇൗ ​ഭൂ​മി വി​ൽ​ക്കു​ന്ന​തോ​ടെ പ​ണം ന​ൽ​കു​മെ​ന്നാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aanakkayam Co-operative Bank
News Summary - Investors protest at Anakkayam Co-operative Bank
Next Story