Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightവിധിയെ തോൽപ്പിച്ച...

വിധിയെ തോൽപ്പിച്ച സുവർണക്കരുത്ത്; ദേശീയ പഞ്ചഗുസ്തിയിൽ ശബാബുദ്ദീന് സ്വർണം

text_fields
bookmark_border
വിധിയെ തോൽപ്പിച്ച സുവർണക്കരുത്ത്; ദേശീയ പഞ്ചഗുസ്തിയിൽ ശബാബുദ്ദീന് സ്വർണം
cancel
camera_alt

മു​ഹ​മ്മ​ദ് ശ​ബാ​ബു​ദ്ധീ​ദ്ദീ​ൻ

മ​ഞ്ചേ​രി: ക​ഠി​നാ​ധ്വാ​ന​വും ത​ള​രാ​ത്ത മ​ന​സ്സാ​ന്നി​ധ്യ​വും ഉ​ണ്ടെ​ങ്കി​ൽ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കാ​വ​നൂ​ർ ചേ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ശ​ബാ​ബു​ദ്ദീ​ൻ. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ദേ​ശീ​യ ആം​റെ​സ്‌​ലി​ങ് (പ​ഞ്ച​ഗു​സ്തി) ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പി.​ഐ.​യു സ്റ്റാ​ൻ​ഡി​ങ് ജൂ​നി​യ​ർ 23 +65 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യാ​ണ് ഈ 21-​കാ​ര​ൻ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്.

ഒ​രു വ​ർ​ഷം മു​മ്പ് കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ശ​ബാ​ബി​ന് വ​ല​തു​കൈ​യു​ടെ സ്വാ​ധീ​നം പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ആ ​ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​യെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​മി​തി​ക​ളെ ഒ​ന്നി​നും ഒ​രു ത​ട​സ്സ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഓ​രോ പോ​രാ​ട്ട​വും. ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. ഫൈ​ന​ലി​ൽ നാ​ഗാ​ലാ​ന്‍ഡ് താ​ര​ത്തി​ന്‍റെ ക​രു​ത്തി​നെ മ​റി​ക​ട​ന്നാ​ണ് സു​വ​ർ​ണ നേ​ട്ടം.

ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് മു​മ്പ് സം​സ്ഥാ​ന -ജി​ല്ല ത​ല​ത്തി​ലും ശ​ബാ​ബു​ദ്ധീ​ൻ ത​ന്‍റെ ക​രു​ത്ത് തെ​ളി​യി​ച്ചി​രു​ന്നു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ആം​റെ​സ്‌​ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് ഷ​ബാ​ബു​ദ്ധീ​ൻ ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ച​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​രു​ത്ത​രോ​ട് മ​ത്സ​രി​ച്ച്, ഒ​ടു​വി​ൽ 70 കി​ലോ കാ​റ്റ​ഗ​റി​യി​ൽ കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണം നേ​ടു​ക​യും ചെ​യ്തു. വ​ല​തു​കൈ​ക്ക് സം​ഭ​വി​ച്ച അ​പ​ക​ടം ക​രി​യ​റി​ന് ഒ​ടു​ക്ക​മ​ല്ല, മ​റി​ച്ച് ഒ​രു പു​തി​യ തു​ട​ക്ക​മാ​ണെ​ന്ന് ശ​ബാ​ബു​ദ്ദീ​ൻ ത​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു. കാ​വ​നൂ​ർ അ​ങ്ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ -സു​ൽ​ഫ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മാ​സി​ൻ, ഫാ​യി​സ, ന​ഷ്്വ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talentArm wrestlingachievementArm Wrestling Championship
News Summary - Golden strength that defeated fate; Shababuddin wins gold in National Panchawati
Next Story