മുങ്ങിമരിച്ച പെൺകുട്ടികൾക്ക് നാടിെൻറ യാത്രാമൊഴി
text_fieldsപന്തല്ലൂരിൽ പുഴയിൽ മുങ്ങിമരിച്ച രണ്ട് വിദ്യാർഥികളുടെ മയ്യിത്ത് നമസ്കാരം
വീട്ടിൽ നടത്തുന്നു
മഞ്ചേരി: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ച പന്തല്ലൂരിലെ പെൺകുട്ടികൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാെമാഴി നൽകി. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈെൻറ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈെൻറ സഹോദരന് അബ്ദുറഹിമാെൻറ മകള്‍ ഫാത്തിമ ഫിദ (13), ഇവരുടെ ബന്ധു പാണ്ടിക്കാട് വെള്ളുവങ്ങാട് അന്വറിെൻറ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ കരിയംകയം കടവിൽ പുഴയിൽ മുങ്ങിമരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയശേഷം രാവിലെ 11.30ഓടെയാണ് മൃതദേഹം പന്തല്ലൂരിലെ വീട്ടിലെത്തിച്ചത്. ഫസ്മിയ ഷെറിെൻറ മൃതദേഹം പാണ്ടിക്കാട് വള്ളുവങ്ങാട്ടിലുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. ഉച്ചക്ക് 11.20ന് വസതിയിലെത്തിച്ച് 11.50ഒാടെ വെള്ളുവങ്ങാട് റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മറ്റ് രണ്ട് മൃതദേഹങ്ങളും അബ്ദുറഹ്മാെൻറ വീട്ടിലെത്തിച്ചു. തലേദിവസം ബന്ധുക്കളോടൊപ്പം പുഴയിൽപോയ കുട്ടികളുടെ ചേതനയറ്റ ശരീരം മുന്നിലെത്തിയപ്പോൾ ബന്ധുക്കൾ പലരും നിയന്ത്രണംവിട്ടു. അധ്യാപകരും സഹപാഠികളും ഇവരെ ഒരുനോക്ക് കാണാനായി വീട്ടിലെത്തി.
കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ മയ്യിത്ത് നമസ്കാരം നടത്തി. അബ്ദുസ്സമദ് സമദാനി, പി. ഉബൈദുല്ല എം.എൽ.എ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ഫാത്തിമ ഇഫ്റത്തിെൻറ പിതാവ് ഹുസൈൻ റിയാദിൽനിന്ന് വൈകീട്ട് എത്തിയതിനുശേഷം രാത്രിയോടെ പന്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

