കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsമഞ്ചേരി: കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.നിലമ്പൂർ ഭാഗത്തുനിന്ന് മഞ്ചേരി ഭാഗത്തേക്ക് ഫർണിച്ചറുമായി വരുകയായിരുന്ന മിനി ലോറിയും മഞ്ചേരിയിൽനിന്ന് എടവണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ലോറി ഡ്രൈവർ ചീനിക്കൽ സ്വദേശി സിറാർ, സഹോദരൻ ഷാഫി എന്നിവർക്ക് സാരമായി പരിക്കേറ്റു.
ജീപ്പിൽ ഒരു കുട്ടിയും സ്ത്രീയുമടക്കം മൂന്ന് പേരുമുണ്ടായിരുന്നു. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നിലമ്പൂർ റോഡിൽ ഓയിൽ പരന്നു. തിരുവാലി അഗ്നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി. എടവണ്ണ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

