Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightവോ​ട്ടി​നാ​യി വേ​ഗം...

വോ​ട്ടി​നാ​യി വേ​ഗം കൂ​ട്ടി ഇ.​ടി

text_fields
bookmark_border
inauguration
cancel
camera_alt

മ​ല​പ്പു​റം ലോക്സഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.ടി.

മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ മ​ഞ്ചേ​രി മ​ണ്ഡ​ലം പ​ര്യ​ട​നം

തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ലെ മ​ര​ത്താ​ണി​യി​ൽ

പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​രി: വോ​ട്ട​ർ​മാ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്താ​ൻ ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വോ​ട്ടു​റ​പ്പി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​സാ​ന​വ​ട്ട പ​ര്യ​ട​ന​ത്തി​ൽ.

മ​ല​പ്പു​റം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ വെ​ള്ളി​യാ​ഴ്ച മ​ഞ്ചേ​രി ന​ഗ​ര​സ​ഭ, തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ മു​ക്കി​ലും മൂ​ല​യി​ലു​മെ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടു. വാ​ഹ​ന​ജാ​ഥ അ​ക​മ്പ​ടി​യാ​യി. രാ​വി​ലെ എ​ട്ടി​ന് തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ലേ​മ​ര​ത്താ​ണി​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​ക്കു​ന്ന്, ചെ​റു​പ​ള്ളി, കാ​ര​ക്കു​ന്ന്, ഷാ​പ്പി​ൻ​കു​ന്ന്, ത​ച്ചു​ണ്ണി, പ​ള്ളി​പ്പ​ടി, തൃ​ക്ക​ല​ങ്ങോ​ട് 32, കൂ​മം​കു​ളം, മ​ഞ്ഞ​പ്പ​റ്റ, പേ​ലേ​പ്പു​റം, ചാ​ര​ങ്കാ​വ്, ചെ​റു​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ചു​റ്റി 11.30 ഓ​ടെ പൊ​ട്ടി​ക്ക​ല്ലി​ൽ സ​മാ​പി​ച്ചു.

ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ മാ​ര്യാ​ടാ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. വീ​മ്പൂ​ർ, ന​റു​ക​ര, പ​ട്ട​ർ​കു​ളം, മു​ട്ടി​പ്പാ​ലം, വേ​ട്ടേ​ക്കോ​ട്, പ​യ്യ​നാ​ട്, പി​ലാ​ക്ക​ൽ, അ​മ​യം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​മെ​ത്തി. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

വൈ​കീ​ട്ട് എ​ല​മ്പ്ര, തോ​ട്ടു​പൊ​യി​ൽ, പാ​ല​ക്കു​ളം, മം​ഗ​ല​ശ്ശേ​രി, പു​ല്ലൂ​ർ, കി​ട​ങ്ങ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി രാ​ത്രി പ​ത്തോ​ടെ തു​റ​ക്ക​ലി​ൽ സ​മാ​പി​ച്ചു. അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി, ഹ​നീ​ഫ മേ​ച്ചേ​രി, എ​ൻ.​വി. മ​ര​ക്കാ​ർ, ഇ.​ടി. മോ​യി​ൻ​കു​ട്ടി, ഇ.​എ. സ​ലാം, എ​ൻ.​പി. മു​ഹ​മ്മ​ദ്, എ​ല​മ്പ്ര ബാ​പ്പു​ട്ടി, വി. ​സു​ധാ​ക​ര​ൻ, ജ​യ​പ്ര​കാ​ശ് ബാ​ബു തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ET Muhammed BasheerLok Sabha Elections 2024Malappuram News
News Summary - ET for the vote
Next Story