മഞ്ചേരി നഗരസഭയിലെ കൈയാങ്കളിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി
text_fieldsമഞ്ചേരി നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിക്കുന്നു
മഞ്ചേരി: നഗരസഭയിൽ കഴിഞ്ഞ ദിവസമുണ്ടായ കൈയാങ്കളിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് മാർച്ച് നടത്തി. മാർച്ച് തടയാനെത്തിയ പൊലീസ് ഗേറ്റടച്ച് പ്രതിരോധിച്ചെങ്കിലും പ്രവർത്തകർ ഇരച്ചുകയറി തുറന്നു. തുടർന്ന് നടന്ന പ്രതിഷേധം സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. ഉബൈദ് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയൻറ് സെക്രട്ടറി എം. റഹ്മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മരുന്നൻ സാജിദ് ബാബു, സി.പി. അബ്ദുൽകരീം, കുമാരി, ബേബി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം. ജസീർ കുരിക്കൾ, എ.പി. സമീർ, കെ. ദീപ, സജിത്ത് പയ്യനാട്, സി. വിപിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

