Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightകോവിഡ് മരണ ധനസഹായം:...

കോവിഡ് മരണ ധനസഹായം: ഏറനാട് താലൂക്കിൽ അപേക്ഷകർ കുറവ്, കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ൽ

text_fields
bookmark_border
covid death
cancel

മ​ഞ്ചേ​രി: കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​ന് ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ അ​പേ​ക്ഷ​ക​ർ കു​റ​വ്. താ​ലൂ​ക്കി​ൽ 531 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച​താ​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ലു​ള്ള​ത്. എ​ന്നാ​ൽ, ഇ​തു​വ​ര 286 പേ​ർ മാ​ത്ര​മാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ബാ​ക്കി 245 പേ​രു​ടെ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ല.

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്- 101. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ 93, പാ​ണ്ടി​ക്കാ​ട്- 57, പൂ​ക്കോ​ട്ടൂ​ർ- 47, അ​രീ​ക്കോ​ട്- 41, ആ​ന​ക്ക​യം- 36, എ​ട​വ​ണ്ണ- 37, കാ​വ​നൂ​ർ- 13, കീ​ഴു​പ​റ​മ്പ്- 15, പു​ൽ​പ​റ്റ- 26, തൃ​ക്ക​ല​ങ്ങോ​ട്- 40, ഊ​ർ​ങ്ങാ​ട്ടി​രി- 25 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. 286 പേ​രു​ടെ അ​പേ​ക്ഷ​യി​ൽ 260 അ​പേ​ക്ഷ​യും ക​ല​ക്ട​റേ​റ്റി​ലെ​ത്തി. ഇ​തി​ൽ 197 പേ​ർ​ക്ക് പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി. ഈ​യി​ന​ത്തി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ വി​ത​ര​ണം ചെ​യ്തു. 26 പേ​രു​ടെ അ​പേ​ക്ഷ വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

26ന് ​മു​മ്പ്​ മു​ഴു​വ​ൻ പേ​ർ​ക്കും പ​ണം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ വേ​ഗ​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി ന​ട​പ​ടി​ക​ളി​ലും ഇ​ള​വ് വ​രു​ത്തി. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ വി​ദേ​ശ​ത്താ​ണെ​ങ്കി​ൽ ഇ-​മെ​യി​ൽ വ​ഴി​യോ മ​റ്റോ സ​മ്മ​ത​പ​ത്രം ന​ൽ​കി പ​ക​ര​ക്കാ​രെ നി​ശ്ച​യി​ക്കാം. ഒ​ന്നി​ലേ​റെ പേ​ർ ആ​ശ്രി​ത​രു​ണ്ടെ​ങ്കി​ൽ ഒ​രാ​ളെ മാ​ത്രം ബ​ന്ധു​ക്ക​ൾ നി​ശ്ച​യി​ച്ച് അ​പേ​ക്ഷ ന​ൽ​കാം. കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 50,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കും.

കോ​വി​ഡ്​ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: വി​ത​ര​ണ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്​

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടും കോ​വി​ഡ് ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റ് (ഡി.​ഡി.​ഡി) ല​ഭി​ക്കാ​ത്ത മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് അ​ത്​​ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​നാ​യി ജ​നു​വ​രി 24, 25 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും ഉ​ച്ച​ക്കു ശേ​ഷം ര​ണ്ടു​ മു​ത​ല്‍ നാ​ലു വ​രെ​യും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ട്ട്​ അ​പ്പോ​യി​ന്‍റ്​​മെ​ന്‍റ്​ എ​ടു​ക്ക​ണം. ഫോ​ണ്‍: 04832733261.

കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​റി​യു​ന്ന​തി​നും ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റ് ന​മ്പ​ര്‍ ല​ഭി​ക്കു​ന്ന​തി​നും അ​ക്ഷ​യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ​യും ഉ​ള്‍പ്പെ​ടാ​ത്ത​വ​ര്‍ അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

2431 പേ​ര്‍ക്ക് വൈ​റ​സ് ബാ​ധ

ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 2431 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ആ​കെ 8287 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2344 പേ​ര്‍ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത 72 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 15 പേ​ര്‍ക്ക് യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ജി​ല്ല​ത​ല ക​ണ്‍ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253. 60 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​ത്ത​ല്‍ വ​രു​ത്താ​ൻ​

മ​ല​പ്പു​റം ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ലെ 0483-2733261 ന​മ്പ​റി​ല്‍ ജ​നു​വ​രി 24, 25 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ​യു​ള്ള സ​മ​യ​ത്ത്​ വി​ളി​ച്ച് അ​പ്പോ​യി​ന്‍റ്​​​മെ​ന്‍റ് എ​ടു​ക്ക​ണം. അ​പ്പോ​യി​ന്‍റ്മെ​ന്‍റ്​ ല​ഭി​ച്ച​വ​ര്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​യി അ​ക്ഷ​യ കേ​ന്ദ്രം വ​ഴി 'സ​ർ​ട്ടി​ഫി​ക്ക്​ ക​റ​ക്ഷ​ൻ റി​ക്വ​സ്റ്റ്​' എ​ന്ന ഓ​പ്ഷ​ന്‍ വ​ഴി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ള്‍

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ന​ല്‍കി​യ മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് മ​രി​ച്ച വ്യ​ക്തി​യു​ടെ​യും ബ​ന്ധു​വി​ന്‍റെ​യും ഫോ​ട്ടോ അ​ട​ങ്ങി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ. (അ​സ്സ​ല്‍ രേ​ഖ​യും പ​ക​ര്‍പ്പും) (ആ​ധാ​ർ, വോ​ട്ട​ർ ഐ.​ഡി, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്) ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ല​ഭി​ച്ച ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റ്.

അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ക്

•കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രാ​കണം. •വി​ളി​ക്കു​മ്പോ​ള്‍ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റ് ന​മ്പ​ര്‍ ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid death
News Summary - Covid death grant: Ernad taluk has less applicants
Next Story