Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൗരി ലക്ഷ്മിക്ക് ബസുടമകൾ വിഷുക്കൈനീട്ടമായി നൽകിയത് 11 ലക്ഷം

text_fields
bookmark_border
Bus owners given 11 lakhs to Gauri Lakshmi
cancel
camera_alt

ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര​യി​ലൂ​ടെ സ​മാഹരിച്ച 11 ല​ക്ഷം രൂ​പ ഗൗ​രി ല​ക്ഷ്മി​ക്ക്​ കൈ​മാ​റാ​നാ​യി ഷൊ​ർ​ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ

Listen to this Article

മഞ്ചേരി: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷൊർണൂരിലെ ഗൗരി ലക്ഷ്മിക്ക് മഞ്ചേരിയിൽനിന്ന് വിഷുക്കൈനീട്ടം നൽകി ബസുടമകളും ജീവനക്കാരും. കാരുണ്യയാത്രയിലൂടെ സമാഹരിച്ച 11 ലക്ഷം രൂപയാണ് ഉടമകൾ വീട്ടിലെത്തി കുടുംബത്തെ ഏൽപ്പിച്ചത്. മഞ്ചേരി-കോഴിക്കോട് റൂട്ടിലോടുന്ന 52 സ്വകാര്യ ബസുകളാണ് ഒരുദിവസത്തെ മുഴുവൻ വരുമാനവും ചികിത്സക്കായി നൽകിയത്. യാത്രക്കാരുടെ സഹകരണം കൂടിയായതോടെയാണ് വലിയ തുക പിരിച്ചെടുക്കാനായത്. ബസ് തൊഴിലാളികളുടെ കൂലിയും ഇതിലേക്ക് നൽകി.

ഷൊർണൂരിലെ ലിജു-നിത ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി ഗൗരി ലക്ഷ്മിയാണ് ജീൻ തെറപ്പി ചെയ്യാനായി സുമനസ്സുകളുടെ കനിവ് തേടുന്നത്. 16 കോടി രൂപയാണ് ചികിത്സ ചെലവ് പ്രതീക്ഷിക്കുന്നത്. ബസ് ഓണേഴ്സ് മഞ്ചേരി യൂനിറ്റ് ജോയന്‍റ് സെക്രട്ടറി നിർമൽ പാലക്കൽ, ഷിഹാബ് പൂളാസ്, ഷഫീഖ്, നിയാസ് ചാലിയാർ, ബസ് കേരള കൂട്ടായ്മ ഭാരവാഹി വി. മുസമ്മിൽ, തൊഴിലാളികളായ കുട്ടൻ, പി. ഷാജഹാൻ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus owners given 11 lakhs to Gauri Lakshmi
Next Story