Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരിയിൽ...

മഞ്ചേരിയിൽ പൊലീസിനുനേരെ ആക്രമണം; അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
attack-on-police-accused
cancel

മ​ഞ്ചേ​രി: ബാ​റി​ലും പൊ​ലീ​സി​നു​നേ​രെ​യും അ​തി​ക്ര​മം ന​ട​ത്തി​യ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി മ​ല​ബാ​ർ ഹെ​റി​റ്റേ​ജ് ബാ​റി​ല്‍ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി കൈ​നോ​ട്ട് സാ​ബി​ത്ത് (34), പൂ​ക്കോ​ട്ടും​പാ​ടം പ​ള്ളി​ക്കു​ന്ന് ഉ​ബൈ​ദ് (32), മ​ഞ്ചേ​രി വാ​യ്പ്പാ​റ​പ്പ​ടി പാ​റ​ക്കോ​ട്ടി​ല്‍ അ​രു​ണ്‍ (28), മ​ഞ്ചേ​രി തു​റ​ക്ക​ല്‍ സ്വ​ദേ​ശി ഷ​ഹീ​ന്‍ ഷാ (26), ​പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി ഏ​രി​യാ​ട്ടു​കു​ഴി സു​ഹൈ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​പി. അ​ഭി​ലാ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

രാ​ത്രി എ​ട്ടോ​ടെ ബാ​റി​ലെ​ത്തി​യ പ്ര​തി​ക​ള്‍ മ​ദ്യ​പി​ച്ച​ശേ​ഷം ജീ​വ​ന​ക്കാ​രു​മാ​യി ത​ര്‍ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന്​ ജീ​വ​ന​ക്കാ​ര​നെ മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും പ​ര​ക്കെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു. ഫ​ര്‍ണി​ച്ച​റും മ​റ്റും ന​ശി​പ്പി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പൊ​ലീ​സ്​ വാ​ഹ​ന​ത്തി‍െൻറ ക​ണ്ണാ​ടി അ​ടി​ച്ചു​ത​ക​ർ​ത്തു.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​തി​നും ഉ​ള്‍പ്പെ​ടെ ര​ണ്ട്​ കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmanjeriattack on police
News Summary - Attack on police in Manjeri; Five arrested
Next Story