Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightസ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ...

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ
cancel

മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉ​മ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ.​പി സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഗൂ​ഡ​ല്ലൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഉ​മ്മു സ​ൽ​മ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സം​ഭ​വം. പു​ൽ​പ​റ്റ തോ​ട്ട​ക്കാ​ട് കെ.​പി. അ​ലി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം മോ​ഷ​ണം പോ​യ​ത്. മ​ക​ളു​ടെ പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര​ണ​ത്തി​നാ​യാ​ണ് ഉ​മ്മു​സ​ൽ​മ വീ​ട്ടി​ലെ​ത്തി​യ​ത്. 14 ദി​വ​സം ജോ​ലി​യെ​ടു​ത്ത ഇ​വ​ർ വീ​ട്ടു​കാ​രോ​ട് ഭ​ർ​ത്താ​വ് മ​രി​ച്ച​താ​യി അ​റി​യി​ച്ച് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് പോ​യി. പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് അ​ല​മാ​ര​ക്ക് മു​ക​ളി​ൽ സൂ​ക്ഷി​ച്ച എ​ട്ടു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. താ​ലി​മാ​ല, പാ​ദ​സ​രം, വ​ള എ​ന്നി​വ​യാ​ണ് ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് മ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManjeriGold Theft
News Summary - Arrest Made in Gold Ornaments Theft Case
Next Story