നറുകരയിൽ വീട് കുത്തിത്തുറന്ന് 10 പവൻ കവർന്നു
text_fieldsനറുകരയിൽ മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
മഞ്ചേരി: നറുകരയിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണം മോഷ്ടിച്ചു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂർ മന ദിവാകരൻ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്. ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകീട്ട് പട്ടാമ്പിയിലെ ബന്ധുവീട്ടിൽ പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് പൊളിച്ചത് കണ്ടത്. വൈദ്യുതി ലൈനിന്റെ ഫ്യൂസ് ഊരി മാറ്റിയിരുന്നു.
വൈദ്യുതി ബന്ധം വിഛേദിച്ചും സി.സി.ടി.വിയുടെ ഡി.വി.ആർ മാറ്റിയുമാണ് മോഷണം നടത്തിയത്. വീട്ടിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് അടുത്ത വീട്ടിലെ കുട്ടികൾ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അർജന്റീന - ഈജിപ്ത് മത്സരം കണ്ടിരുന്നത്. കളിയുടെ അവസാനം വൈഫൈ ബന്ധം വി ഛേദിക്കപ്പെട്ടിരുന്നതായി വീട്ടുടമ പൊലീസിന് മൊഴി നൽകി. മഞ്ചേരി ഇൻസ്പെക്ടർ മനോജ് കെ. ഗോപി, എസ്.ഐ വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

