Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ ഡിജിറ്റല്‍ എക്സ് റേ യൂനിറ്റ് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
മെഡിക്കല്‍ കോളജില്‍ ഡിജിറ്റല്‍ എക്സ് റേ യൂനിറ്റ് പ്രവർത്തനം തുടങ്ങി
cancel

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ എ​ക്സ് റേ ​യൂ​നി​റ്റ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. ഇ-​ഹെ​ല്‍ത്ത്​​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1.70 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് വി​ദേ​ശ​നി​ര്‍മി​ത യ​ന്ത്രം എ​ത്തി​ച്ച​ത്.

ഫി​ലിം ര​ഹി​ത യ​ന്ത്ര​ത്തി​ല്‍ ര​ണ്ട് മി​നി​റ്റി​ന​കം ചി​ത്രം ല​ഭി​ക്കു​മെ​ന്ന​ത് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​കും. നേ​ര​ത്തേ ഫി​ലിം ല​ഭി​ക്കാ​ൻ ഏ​റെ​നേ​രം കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. പു​തി​യ യൂ​നി​റ്റി​ൽ രോ​ഗി​യു​ടെ ശ​രീ​രം മു​ഴു​വ​നാ​യും പ​ക​ര്‍ത്താം. ഡോ​ക്ട​ര്‍മാ​ര്‍ക്ക് പ​രി​ശോ​ധ​ന​സ​മ​യ​ത്ത് അ​ത​ത് വ​കു​പ്പു​ക​ളി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ ല​ഭി​ക്കും.

ഫി​ലിം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ള്‍ക്ക് അ​തും ന​ല്‍കും. നി​ല​വി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്​ വ​രെ​യാ​ണ് പ്ര​വ​ര്‍ത്ത​ന സ​മ​യം. കൂ​ടു​ത​ല്‍ സ്​​റ്റാ​ഫ് ല​ഭി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും. എ.​പി.​എ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ക്ക് 150 രൂ​പ​യാ​ണ് ഫീ​സ്. ബി.​പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്ക് ഇ​തി​െൻറ പ​കു​തി ന​ല്‍കി​യാ​ല്‍ മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical college
News Summary - A digital X-ray unit has been set up at the Medical College
Next Story