Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right30 സെക്കൻഡിൽ 70...

30 സെക്കൻഡിൽ 70 ഡയമണ്ട് പുഷ് അപ്: ഷഹൽ മിറാജ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ

text_fields
bookmark_border
c.k. Shahal Mirage
cancel
camera_alt

സി.​കെ. ഷ​ഹ​ൽ മി​റാ​ജ്

മ​ഞ്ചേ​രി: ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി മ​ഞ്ചേ​രി കു​ട്ട​ശ്ശേ​രി സ്വ​ദേ​ശി. വ​ലി​യ​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ കൊ​ല്ലാ​യി​കോ​ട് അ​ബ്​​ദു​ൽ ഹ​മീ​ദ് ഹാ​ജി-​റു​ഖി​യ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഷ​ഹ​ൽ മി​റാ​ജാ​ണ്​ (20) ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി​യ​ത്. 30 സെ​ക്ക​ൻ​ഡി​ൽ 74 ഡ​യ​മ​ണ്ട് പു​ഷ് അ​പ് എ​ടു​ത്താ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

30 സെ​ക്ക​ൻ​ഡി​ൽ 64 പു​ഷ് അ​പ് എ​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ നി​ല​വി​ലെ റെ​ക്കോ​ഡാ​ണ് മി​റാ​ജ് മ​റി​ക​ട​ന്ന​ത്. നേ​ര​േ​ത്ത 30 സെ​ക്ക​ൻ​ഡി​ൽ 74 ഡ​യ​മ​ണ്ട് പു​ഷ്അ​പ് എ​ടു​ത്ത് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടി​യി​രു​ന്നു. കോ​ട്ട​യം ​ബ​സേ​ലി​യ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ മി​റാ​ജ് ലോ​ക്​​ഡൗ​ൺ സ​മ​യ​ത്തെ വി​ര​സ​ത അ​ക​റ്റാ​നും വ്യാ​യാ​മ​ത്തി​നു​മാ​യാ​ണ് ഡ​യ​മ​ണ്ട് പു​ഷ് അ​പ് ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്.

ഇ​ത് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഷ​ഹ​നാ​സ്, സാ​ഹി​ർ നി​ഷാ​ദ്, മു​ഹ​മ്മ​ദ്‌ ജൈ​ഷ​ൽ, സ​ഫി​നാ​സ്, സ​ഫ്‌​വാ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asia book of recordsDiamond Push Up
News Summary - 70 Diamond Push Up in 30 Seconds: Shahal Mirage in the Asia Book of Records
Next Story