Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേരിയിലെ ഗതാഗതക്കുരുക്ക് സിറ്റി റോഡ് നവീകരണ പദ്ധതി നടപ്പാക്കും -മന്ത്രി പി.കെ. ബഷീർ

text_fields
bookmark_border
മഞ്ചേരിയിലെ ഗതാഗതക്കുരുക്ക് സിറ്റി റോഡ് നവീകരണ പദ്ധതി നടപ്പാക്കും -മന്ത്രി പി.കെ. ബഷീർ
cancel
camera_alt

മുസ്‍ലിം യൂത്ത് ലീഗ് മഞ്ചേരി മണ്ഡലം പ്രതിനിധി സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന വിധത്തിൽ സിറ്റി റോഡ് നവീകരണ പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. മുസ്‍ലിം യൂത്ത് ലീഗ് മഞ്ചേരി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപപ്രദേശങ്ങളിൽനിന്നുള്ളവർ വ്യാപാര-വാണിജ്യാവശ്യങ്ങർക്ക് മഞ്ചേരിയെ ആശ്രയിച്ചിരുന്ന പ്രതാപകാലം തിരിച്ചുപിടിക്കണം. ജനങ്ങളുടെ യാത്ര ദുരിതമാക്കുന്ന ഗതാഗത തടസ്സം നീക്കിയേ മതിയാവൂ. മഞ്ചേരിയിലെ ബൈപാസുകൾ ഉൾപ്പെടെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന നഗരസഭയുടെയും മരാമത്തുവകുപ്പിന്റെയും റോഡുകൾ വികസിപ്പിക്കാനും സൗന്ദര്യവത്കരിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ. ഇത് എങ്ങനെയൊക്കെ വേണമെന്ന് പഠിക്കാൻ ആദ്യം വിദഗ്ധ സമിതിയെ നിയോഗിക്കും.

ഫ്ലൈ ഓവറും പാലവും വീതി കൂട്ടേണ്ട റോഡുകളും പുതിയ റോഡുകളും പഠനത്തിന്റെ കൂടി അടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായി എം.എൽ.എയുടെയും നഗരസഭാധ്യക്ഷന്റെയും നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കും. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിച്ചാൽ മാത്രമേ കാര്യങ്ങൾ വേഗത്തിൽ നടക്കുകയുള്ളൂവെന്നും മന്ത്രി ഓർമിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചെറിയ അങ്ങാടികളിലെ കവലകൾ നവീകരിച്ച് സൗന്ദര്യവത്കരിക്കാനും സർക്കാറിന് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ഡലം പ്രസിഡൻറ് സൈജൽ ആമയൂർ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ, അഡ്വ. യു.എ. ലത്തീഫ്, മുസ്‍ലിം മണ്ഡലം പ്രസിഡൻറ് പി.എച്ച്. ഷമീം, വല്ലാഞ്ചിറ മുഹമ്മദലി, അൻവർ മുള്ളമ്പാറ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, ശരീഫ് കുറ്റൂർ, മുസ്തഫ അബ്ദുൽ ലത്തീഫ്, യൂസുഫ് വല്ലാഞ്ചിറ, എൻ.പി. മുഹമ്മദ്, എ.പി. മജീദ് മാസ്റ്റർ, ആഷിക് പയ്യനാട്, കബീർ നെല്ലിക്കുത്ത്, കെ.കെ.ബി. മുഹമ്മദലി, പി. സലീൽ, ഇ.എ. സലാം, നിസാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മഞ്ചേരിയിലെ ഗതാഗതക്കുരുക്ക് സിറ്റി റോഡ് നവീകരണ പദ്ധതി നടപ്പാക്കും -മന്ത്രി പി.കെ. ബഷീർ
Next Story