Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരി മെഡിക്കൽ...

മഞ്ചേരി മെഡിക്കൽ കോളജിൽ പുതിയ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നു

text_fields
bookmark_border
oxygen
cancel

മ‍ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് സ്ഥാ​പി​ക്കു​ന്നു. നി​ല​വി​ലെ 4000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​ത് മാ​റ്റി 10,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​െൻറ പ്ര​വൃ​ത്തി വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ട കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് സ്ഥാ​പി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലാ​സി​ക് ടെ​ക്നോ​ള​ജി​ക്കാ​ണ് പ്ലാ​ൻ​റി​െൻറ നി​ർ​മാ​ണ​ച്ചു​മ​ത​ല. 45 ല​ക്ഷം മു​ട​ക്കി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട്​ ടാ​ങ്കു​ക​ൾ അ​ത്യാ​ഹി​ത വി​ഭാ​​ഗ​ത്തി​െൻറ പി​റ​കി​ലാ​യി സ്ഥാ​പി​ച്ച​ത്. സൗ​ക​ര്യാ​ർ​ഥം ഏ​തു​ഭാ​​ഗ​ത്തേ​ക്കും മാ​റ്റി സ്ഥാ​പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം.

പ്ലാ​ൻ​റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്കും ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​വും. നേ​ര​േ​ത്ത മൂ​ന്ന് ദി​വ​സ​ത്തേ​ക്കു​ള്ള ഓ​ക്സി​ജ​ൻ മാ​ത്ര​മാ​ണ് സൂ​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്. പു​തി​യ സം​വി​ധാ​നം സ​ജ്ജ​മാ​കു​ന്ന​തോ​ടെ 10 ദി​വ​സ​ത്തേ​ക്കു​ള്ള ഓ​ക്സി​ജ​ൻ സ്​​റ്റോ​ർ ചെ​യ്യാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjerioxygenMedical Collge
News Summary - Manjeri Medical College Installing new oxygen plant
Next Story