മങ്ങാട്ടുപുലം-ഹാജിയാര്‍പള്ളി തൂക്കുപാലം; പ്രവൃത്തികൾ ഈ ആഴ്ച തുടങ്ങും
text_fieldsമങ്ങാട്ടുപുലം-ഹാജിയാര്‍പള്ളി തൂക്കുപാലം നിർമിക്കുന്ന
പ്രദേശം
മലപ്പുറം: 2019ലെ പ്രളയത്തില്‍ തകര്‍ന്ന ഹാജിയാര്‍പള്ളി-മങ്ങാട്ടുപുലം തൂക്കുപാലം പുനര്‍നിര്‍മാണ പ്രവൃത്തികൾ ഈ ആഴ്ച തുടങ്ങും. ഇതിനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ടത്തിൽ കടലുണ്ടിപുഴയിൽ പൈലിങ്ങാകും ആരംഭിക്കുക. നിർമാണ സാമഗ്രികൾ എത്തുന്നതോടെ പ്രവൃത്തികൾക്ക് തുടക്കമാകും. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡി(സിൽക്)നാണ് പ്രവൃത്തിയുടെ ഏജൻസി.
3.05 കോടിക്കാണ് പദ്ധതി നടപ്പാക്കുന്നത്. പാലം തകർന്ന് അഞ്ച് വർഷത്തിലേക്ക് കടക്കുമ്പോഴാണ് നിർമാണം യാഥാർഥ്യമാകുന്നത്. 2023 മേയിൽ മന്ത്രി വി.അബ്ദുറഹ്മാൻ പ്രവൃത്തിയുടെ പുനർനിർമാണത്തിന് തറക്കലിട്ടിരുന്നു. പദ്ധതിക്ക് ആദ്യഘട്ടത്തിൽ 75 ലക്ഷമാണ് അനുവദിച്ചിരുന്നത്. ഇത് പിന്നീട് 1.25 കോടിയായി വർധിപ്പിച്ചു. എസ്റ്റിമേറ്റ് തുക ഇതിനെക്കാൾ അധികമായിരുന്നു. ബാക്കി തുക കണ്ടെത്താനാകില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ സർക്കാറിനെ അറിയിച്ചിരുന്നു.
തുടർന്നാണ് 2.31 കോടി രൂപയും പിന്നീട് 2.65 കോടിയായും ഉയർത്തിയത്. 2022 ഡിസംബറിൽ തുക വർധിപ്പിച്ച് 3.05 കോടിയാക്കി. ഇതാണ് 3.05 കോടിയായി വീണ്ടും വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി(സി.എം.എൽ.ആർ.ആർ.പി) യിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. പാലം പുനർനിർമിക്കുന്നതോടെ പ്രദേശത്തുകാരുടെ കാത്തിരിപ്പിനാണ് അറുതിയാകുന്നതെന്ന് തൂക്കുപാലം പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ സി.പി. അഷ്റഫ് അറിയിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകമായി 1997ലാണ് പാലം നിർമിച്ചത്. കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലത്തെും മലപ്പുറം നഗരസഭയിലെ ഹാജിയാർ പള്ളിയെയും ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

