പാളത്തിൽനിന്ന് പൊടിപടലം; പരിഭ്രാന്തിയിലായി ട്രെയിൻ യാത്രക്കാർ
text_fieldsമംഗള നിസാമുദ്ധീന് എക്സ് പ്രസിലേക്ക് പാളത്തിൽനിന്ന്
പൊടിപടലം ഉയർന്നപ്പോൾ
തിരൂർ: റെയിൽപാളത്തിലെ ജില്ലിയിൽനിന്നുയർന്ന പൊടിപടലം പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തിയിലായി ട്രെയിൻ യാത്രക്കാർ. ചൊവ്വാഴ്ച പകൽ എറണാകുളത്തുനിന്ന് നിസാമുദ്ധീനിലേക്ക് പോവുകയായിരുന്ന മംഗള എക്സ് പ്രസിലേക്കാണ് പൊടിപടലം ഉയർന്നത്. ഇത് പുകയാണെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.
മുത്തൂര് വിഷുപ്പാടത്ത് എത്തിയതിനിടെയാണ് ട്രെയിനിന്റെ ഒരു കംമ്പാര്ട്ട്മെന്റിന്റെ പുറത്ത് നിന്ന് ജില്ലിയിലെ പൊടിപടലം ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്പെട്ടത്. തുടര്ന്ന് ട്രെയിന് വിഷുപ്പാടത്ത് നിര്ത്തിയിട്ടു. ഇതോടെ യാത്രക്കാരും പുറത്തിറങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പൊടിപടലം അണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

