Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightപുതുവർഷ...

പുതുവർഷ ആഘോഷത്തിനെത്തിച്ച മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
പുതുവർഷ ആഘോഷത്തിനെത്തിച്ച മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
cancel

മ​ഞ്ചേ​രി: പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​നാ​യെ​ത്തി​ച്ച മാ​ര​ക ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി യു​വാ​വി​നെ മ​ഞ്ചേ​രി എ​ക്സൈ​സ്​ അ​ധി​കൃ​ത​ർ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മ​ഞ്ചേ​രി പു​ല്ലൂ​ർ എ​ട​ലോ​ളി വീ​ട്ടി​ൽ ഷം​സു​ദ്ദീ​നാ​ണ് (41) പി​ടി​യി​ലാ​യ​ത്. അ​ര​ക്കി​ലോ​യോ​ളം ഹ​ഷീ​ഷ് ഓ​യി​ലും അ​മ്പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി മ​ഞ്ചേ​രി ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത്​ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.ഹോ​ണ്ട സി​റ്റി കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ വ​ലി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​രു​തി​യി​രു​ന്ന ചെ​റി​യ കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തു. ചെ​ന്നൈ, ബം​ഗ​ളൂ​രു, മൈ​സൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്നെ​ത്തി​ച്ച്‌ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഹ​ഷീ​ഷ് ഓ​യി​ലി​ന് ക​ഞ്ചാ​വി​നെ​ക്കാ​ൾ വീ​ര്യം കൂ​ടു​ത​ലാ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ ഹ​ഷീ​ഷ് ഓ​യി​ലി​ന് വി​പ​ണി​യി​ൽ ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. പാ​ർ​ട്ടി ഡ്ര​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന എം.​ഡി.​എം.​എ​ക്ക് വി​പ​ണി​യി​ൽ ഗ്രാ​മി​ന് മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ല​യു​ണ്ട്.

മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ജി​നീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ പി.​ഇ. ഹം​സ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​കെ. സ​തീ​ഷ്, കെ.​പി. സാ​ജി​ദ്, അ​മി​ൻ അ​ൽ​ത്താ​ഫ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​റാ​യ കെ.​പി. ധ​ന്യ, എ​ക്സൈ​സ് ഡ്രൈ​വ​ർ സ​വാ​ദ് നാ​ല​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestDrug case
News Summary - Young man arrested with drugs for New Year celebrations
Next Story