Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഒരു കുടുംബത്തിൽനിന്ന്...

ഒരു കുടുംബത്തിൽനിന്ന് ജനവിധി തേടുന്നത് മൂന്നുപേർ

text_fields
bookmark_border
ഒരു കുടുംബത്തിൽനിന്ന് ജനവിധി തേടുന്നത് മൂന്നുപേർ
cancel
camera_alt

പി.ജി. ഉപേന്ദ്രൻ, പി.ജി. ഉദയബാനു, പി.ജി. ഉഷ

മഞ്ചേരി: ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ മഞ്ചേരിയിൽ ജനവിധി തേടുന്നു. മേലാക്കം കിഴക്കേപുത്തൻപുര വീട്ടിൽ നിന്നും പി.ജി. ഉപേന്ദ്രൻ, പി.ജി. ഉദയബാനു, പി.ജി. ഉഷ എന്നിവരാണ് ​ബി.ജെ.പി സ്ഥാനാർഥികളായി മത്സരിക്കുന്നത്. രണ്ട് പേർക്കിത് കന്നിയങ്കമാണ്. പി.ജി. ഉപേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മേലാക്കം വാർഡിൽ നിന്നും വിജയിച്ച് കൗൺസിലറായിരുന്നു.

ബി.ജെ.പിയുടെ ഏക കൗൺസിലറും ഇദ്ദേഹമായിരുന്നു. ഇത്തവണ വനിത വാർഡായതോടെ മേലാക്കത്ത് സഹോദരി ഉഷയെ മത്സരിപ്പിക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഉപേന്ദ്രൻ കരുവമ്പ്രം വാർഡിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. സഹോദരൻ ഉദയബാനു തടത്തിക്കുഴി വാർഡിൽ നിന്നും ജനവിധി തേടുന്നു.

Show Full Article
TAGS:Panchayat election 2020 Contest election campaign 
Next Story