മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് വീണ്ടും ശമ്പളം മുടങ്ങി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് വീണ്ടും ശമ്പളം മുടങ്ങി. ഡിസംബർ മാസത്തെ ശമ്പളമാണ് ലഭിക്കാത്തത്. ഇതോടെ വെള്ളിയാഴ്ച സൂചന പണിമുടക്ക് നടത്തും. രാവിലെ പത്തുമുതൽ 11 വരെ ഒരുമണിക്കൂർ ജോലിയിൽനിന്ന് വിട്ടുനിൽക്കും. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഫെബ്രുവരി ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ജീവനക്കാരുടെ തീരുമാനം.
നേരത്തേയും ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരുന്നു. ഒടുവിൽ പ്രതിഷേധത്തെ തുടർന്നാണ് ശമ്പളം അനുവദിച്ചത്. നഴ്സ്, റേഡിയോഗ്രാഫ്, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യന്മാർ, നഴ്സിങ് അസിസ്റ്റൻറ്, ശുചീകരണ വിഭാഗം ജീവനക്കാർ, സെക്യൂരിറ്റി, ബയോ മെഡിക്കൽ ജീവനക്കാർ തുടങ്ങി 550ഓളം താൽക്കാലിക ജീവനക്കാരാണ് ആശുപത്രിയിൽ ജോലിചെയ്യുന്നത്.

