Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരി സ്പെഷൽ സബ്...

മഞ്ചേരി സ്പെഷൽ സബ് ജയിൽ കോവിഡ് നിരീക്ഷണകേന്ദ്രമാക്കുന്നു

text_fields
bookmark_border
manjeri special sub jail
cancel

മ​ഞ്ചേ​രി: മ​ല​പ്പു​റം ജി​ല്ല​യി​ലെ ത​ട​വു​കാ​ർ​ക്കു​ള്ള കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​മാ​ക്കി മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​നെ മാ​റ്റി​യ​തോ​ടെ ത​ട​വു​കാ​രെ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റാ​ൻ തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച 50 പേ​രെ​യാ​ണ് മാ​റ്റി​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രെ ജി​ല്ല​യി​ലെ മ​റ്റു​ ജ​യി​ലു​ക​ളി​ലേ​ക്ക് മാ​റ്റും. ഇ​നി 45 പേ​രാ​ണ് മ​ഞ്ചേ​രി​യി​ലു​ള്ള​ത്. ഇ​വി​ടെ ഇ​നി ആ​ദ്യം റി​മാ​ൻ​ഡ് പ്ര​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും.

ര​ണ്ടാ​ഴ്ച​ക്കു ശേ​ഷം കോ​വി​ഡ് നെ​ഗ​റ്റി​വാ​യാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജ​യി​ലി​ലേ​ക്കാ​ണ് മാ​റ്റു​ക. പൊ​ന്നാ​നി ജ​യി​ലി​നെ​യാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജും കോ​ട​തി​ക​ളും അ​ടു​ത്തു​ള്ള​തി​നാ​ലും ജാ​മ്യം ല​ഭി​ച്ചാ​ൽ ദൂ​രം ഒ​ഴി​വാ​ക്കാ​നു​മാ​ണ് മ​ഞ്ചേ​രി ജ​യി​ലി​നെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ക്കി​യ​ത്.

നേ​ര​ത്തേ ഹോ​മി​യോ ആ​ശു​പ​ത്രി​യാ​യി​രു​ന്നു സി.​എ​ഫ്.​എ​ൽ.​ടി.​സി ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി തു​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ജി​ല്ല ക​ല​ക്ട​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

പ​യ്യ​നാ​ട്ട്​ 40 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ വെ​ള്ള​ത്തി​നും ബു​ദ്ധി​മു​ട്ടു​ണ്ട്. ടാ​ങ്ക​റി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള മു​ഴു​വ​ൻ​പേ​രും നെ​ഗ​റ്റി​വാ​യാ​ൽ കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Show Full Article
TAGS:Manjeri Special Sub Jail covid 19 subjail manjeri 
News Summary - Manjeri Special Sub Jail is being set up by covid Observatory
Next Story