Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമ​ഞ്ചേ​രി മെ​ഡി​ക്ക​ൽ...

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്; ഗ​ർ​ഭി​ണി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് മാ​റ്റും

text_fields
bookmark_border
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്;  ഗ​ർ​ഭി​ണി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് മാ​റ്റും
cancel

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ കി​ട​ക്ക​ക​ളു​ടെ കു​റ​വി​നെ തു​ട​ര്‍ന്ന്‌ പ്ര​തി​സ​ന്ധി​യി​ലാ​യ ഗ​ർ​ഭി​ണി​ക​ളെ പെ​രി​ന്ത​ല്‍മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കും.

കോ​വി​ഡ് ബാ​ധി​ച്ച നാ​ല് ഗ​ർ​ഭി​ണി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞ​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഗ​ർ​ഭി​ണി​ക​ളെ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡി​ല്ലാ​ത്ത ഗ​ര്‍ഭി​ണി​ക​ള്‍ ആ​ശു​പ​ത്രി​വി​ടു​മ്പോ​ഴാ​ണ് കോ​വി​ഡു​ള്ള​വ​രെ അ​ങ്ങോ​ട്ടു​മാ​റ്റു​ന്ന​ത്.

ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഗ​ര്‍ഭി​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ച​താ​യി പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എം.​പി. ശ​ശി പ​റ​ഞ്ഞു.പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്ന്​ ക​രു​തി​യാ​ണ് ഗ​ര്‍ഭി​ണി​ക​ളെ അ​യ​ച്ച​ത്. എ​ന്നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മ​തി​യാ​യ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നി​ല്ല. ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പോ​രാ​യ്മ​യാ​ണ് പ്ര​ശ്‌​ന​ത്തി​നി​ട​യാ​ക്കി​യ​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ന്‍സി​ല്‍ കി​ട​ത്തി​യ​ശേ​ഷ​മാ​ണ് ഗ​ർ​ഭി​ണി​ക​ളെ ഒ​ടു​വി​ൽ വീ​ണ്ടും മ​ഞ്ചേ​രി​യി​ലേ​ക്കെ​ത്തി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്രി​ന്‍സി​പ്പ​ലി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannaGynaecologymanjari medical college
Next Story