Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right...

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച സി.പി.എം പ്രവർത്തകനെ ലീഗുകാർ കൈ​യേ​റ്റം ചെ​യ്തെ​ന്ന്​

text_fields
bookmark_border
വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച സി.പി.എം പ്രവർത്തകനെ ലീഗുകാർ കൈ​യേ​റ്റം ചെ​യ്തെ​ന്ന്​
cancel

മ​ഞ്ചേ​രി: പു​ൽ​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച വ്യ​ക്തി​യെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ എം. ​അ​ബ്​​ദു​ൽ ഹാ​ദി​യെ​യാ​ണ് കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി​യു​ള്ള​ത്. സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. എ​ട്ടാം വാ​ർ​ഡി​ലെ 36 വോ​ട്ട​ർ​മാ​രു​ടെ േപ​രു​ക​ൾ നീ​ക്കാ​ൻ ഹാ​ദി അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​യ​റി​ങ്ങി​നാ​യി വെ​ള്ളി​യാ​ഴ്ച പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​കാ​ൻ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ർ​മാ​ർ നേ​രി​ട്ട് ഹാ​ജ​രാ​കാ​തെ ര​ക്ഷി​താ​ക്ക​ളും പ്ര​ദേ​ശ​ത്തെ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഹി​യ​റി​ങ്​ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത ഹാ​ദി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മു​ന്നി​ൽ​െ​വ​ച്ച് കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

അ​തേ​സ​മ​യം, ഇ​തേ​വാ​ർ​ഡി​ൽ​നി​ന്ന്​ 21 പേ​രെ പേ​രെ നീ​ക്കം ചെ​യ്യാ​ൻ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രി​ലാ​രും പ​ഞ്ചാ​യ​ത്തി​ൽ ഹി​യ​റി​ങ്ങി​നാ​യി എ​ത്തി​യി​ല്ലെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​ള്ള​ത് കൊ​ണ്ട് ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ നേ​ര​ത്തേ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് ര​ക്ഷി​താ​ക്ക​ൾ ഹാ​ജ​രാ​യ​തെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം പു​ൽ​പ്പ​റ്റ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ക്കൊ​ള​ത്തൂ​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguecpmvoter list
News Summary - League activist assaults CPM activist who objected to voter list
Next Story